Saturday 15 August 2020

ഇന്ത്യൻ സ്വാതന്ത്ര്യം - ലോകമഹായുദ്ധ പശ്ചാത്തലത്തിൽ

26 ജനുവരി 1930 - INCയുടെ നേതൃത്വത്തിൽ  'പൂർണ സ്വരാജ് ' (Declaration of the Independence of India) പ്രഖ്യാപിക്കുന്നുബ്രിട്ടീഷ് പതാകയുടെ കീഴിൽ ആദ്യ ഇന്ത്യൻ സ്വതന്ത്ര പ്രഖ്യാപനം; ജനത്തിന് വേണ്ടി ഒരു സമാന്തര സ്വദേശി സർക്കാർ

ആഗസ്റ്റ് 1941 -  യുദ്ധമുഖത്ത് ജർമനിയ്ക്കു മുന്നിൽ ഫ്രാൻസ് തളർന്നു. ജർമ്മനി ബ്രിട്ടന് നേരെ തിരിഞ്ഞു. ഒറ്റയ്ക്ക് നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടൻ അമേരിക്കയെ സമീപിക്കുന്നു. 

അറ്റ്ലാന്റിക് ചാർട്ടർ അംഗീകരിക്കുന്നതിലൂടെ ജർമനിയെ നേരിടാൻ അമേരിക്കൻ സൈനികശക്തിയുടെ സഹായം ബ്രിട്ടന് നൽകാമെന്ന് റൂസ്‌വെൽറ്റ് ചർച്ചിലുമായി കരാറിലേർപ്പെടുന്നു.

പിൽക്കാലത്തു ബ്രിട്ടീഷ് സാമ്രാജ്യ തകർച്ചയിലേക്ക് വഴിവെച്ച ഒരു നാഴികക്കല്ലായി മാറി അത്. 

source


.

ഡിസംബർ 1941 -  പേൾ ഹാർബർ ആക്രമണത്തെ തുടർന്ന് അമേരിക്ക യുദ്ധമുഖത്തു പ്രവേശിക്കുന്നു, അതി ശക്തമായി തന്നെ. ഹിരോഷിമ - നഗാസാക്കി ദുസ്വപ്നങ്ങൾ തുടർക്കഥയായി.

.

ഏപ്രിൽ 1945 - ജർമ്മനി തളരുന്നു, ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നു

.

മെയ് 1945 - ജർമ്മനി അടിയറവു വയ്ക്കുന്നു.

.

ജൂലൈ 1945 - ചർച്ചിൽ തിരഞ്ഞെടുപ്പിൽ തോൽക്കുന്നു, ലേബർ പാർട്ടി നേതാവ് അറ്റ്ലീ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുന്നു.

.

20 ഫെബ്രുവരി 1947 - 'ജൂൺ 30 1948 നു മുൻപ് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് സ്വതന്ത്ര സർക്കാർ രൂപീകരിക്കാൻ സ്വാതന്ത്ര്യം നൽകുമെന്നും, നാട്ടുരാജ്യങ്ങളുടെ കാര്യം അതിനു ശേഷം തീരുമാനിക്കും എന്നും അറ്റ്ലീ പ്രഖ്യാപിക്കുന്നു.

.

18 മാർച്ച് 1947 - അറ്റ്ലീ മൗണ്ട് ബാറ്റൺ പ്രഭുവിനെ ചുമതലപ്പെടുത്തുന്നു ഇന്ത്യ-പാക് വിഭജനം. നാട്ടുരാജ്യങ്ങൾക്കു ഇതിലേതെങ്കിലും രാജ്യവുമായി ലയിക്കാം അല്ലെങ്കിൽ ഒറ്റയ്ക്കു നിൽക്കാം.

.

3 ജൂൺ 1947 - 'The 3rd June Plan' - ഇന്ത്യ-പാക് വിഭജനം, സ്വതന്ത്ര ഭരണഘടനയ്ക്കുള്ള അവകാശം, ഏതു രാജ്യത്തു ചേരണമെന്ന നാട്ടുരാജ്യങ്ങളുടെ  സ്വാതന്ത്ര്യം, തുടങ്ങിയവ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടു വയ്ക്കുന്നു.

പട്ടേൽ, നെഹ്‌റു, മറ്റു INC നേതാക്കൾ അംഗീകരിക്കുന്നു ആ പ്രമേയത്തെ. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിഭജിച്ചു 'റാഡ്ക്ലിഫ് ലൈൻ' വരുന്നു; ഹിന്ദു-മുസ്‌ലിം വർഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നു.

.

18 ജൂലൈ1947 -'ഇന്ത്യ-പാക് വിഭജനം'  ബ്രിട്ടീഷ് പാർലിമെന്റ് അംഗീകരിക്കുന്നു. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്' എന്ന് വിളിച്ചു അതിനെ.

source



ആഗസ്റ്റ് 14 1947 - ഇന്ത്യ- പാക് വിഭജനം പ്രഖ്യാപിക്കുന്നു, ബ്രിട്ടീഷ് പതാകകൾ താഴുന്നു. 

______


അതെ, ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ Indian Independence act-നെയാണ് 'ഇന്ത്യൻ സ്വാതന്ത്ര്യം' എന്ന് ഇന്ത്യയും, 'പാക്കിസ്ഥാൻ സ്വാതന്ത്ര്യം' എന്ന് പാകിസ്ഥാനും ഓമനപ്പേരിട്ട് വിളിക്കുന്നത്.

1947ൽ; വിഭജനാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ടിരുന്നില്ല


.

സ്വാതന്ത്ര്യാനന്തരം - ജോധ്പുർ, ജുനഗഡ്‌ നാട്ടുരാജ്യങ്ങൾ പാകിസ്ഥാനിൽ ചേരാൻ തീരുമാനിച്ചു. പട്ടേലിന്റെ നയതന്ത്രം അവയെ ഇന്ത്യയിൽ ലയിപ്പിച്ചു. 

എല്ലാം കഴിഞ്ഞും ഹൈദെരാബാദും, കാശ്മീരും ബാക്കിയായി. ഇന്ത്യയുടെ ഉദരത്തിലെ അര്‍ബുദം ആയി മാറി ഹൈദരാബാദ് നാട്ടുരാജ്യം. (ഇത് പട്ടേൽ പറഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു)

source



13–18 സെപ്തംബർ 1948 - ഓപ്പറേഷൻ പോളോ 1 2 3- ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ സൈന്യം കീഴടക്കുന്നു.

പട്ടേലും ഹൈദരാബാദ് നിസാമും; source


ഇന്ത്യൻ വിഭജനത്തിന്റെ നാൾവഴികൾ വീണ്ടും തുടർന്നു

source





1947 ആഗസ്റ്റ് 14 ന് , ഇന്ത്യ-പാക് വിഭജനമാണ് നടന്നത്. ഭരണഘടനയും, യഥാർത്ഥ സ്വാതന്ത്ര്യം അപ്പോഴും എത്തിയിരുന്നില്ല ജനങ്ങളിലേക്ക്. വർഗീയ കലാപവും, പട്ടിണിയും, അരക്ഷിതാവസ്ഥയും തുടർന്ന് കൊണ്ടിരുന്നു...

ഇന്നിതാ CAA, കാശ്മീർ പിടിച്ചെടുക്കൽ... വർഗീയ കലാപത്തിന്റെ തുടർക്കഥകൾ...
സ്വാതന്ത്ര്യം കാത്തിരിക്കുന്ന ഒരു ജനതയാണ് ഇന്നും ഈ ഭൂമിയിൽ ഉള്ളത്. 

ഇന്ത്യൻ അടിച്ചമർത്തലിനെതിരെ, 1930 നു ശേഷം മറ്റൊരു സ്വതന്ത്ര സർക്കാരിനെ കാത്തിരിക്കുന്ന ജനത. സ്വാതന്ത്ര്യ ദിനാശംസകൾ എന്ന് പറഞ്ഞാൽ അത് കബളിപ്പിക്കൽ ആവും. അതുകൊണ്ടു പറയുന്നില്ല.