Saturday 19 December 2020

വളരുന്ന താമരകൾ

ചർച്ചയല്ല, അസ്വസ്ഥമായ ചിന്തകളാണ്.

ഈ മോട്ടിവേഷൻ ക്ലാസുകൾ കേട്ടിട്ടുണ്ടോ? അതിലിരുന്നിട്ടുണ്ടോ? ക്ലാസ്സെടുക്കുന്നവർ ആത്മവിശ്വാസം കൂട്ടാൻ എന്തൊക്കെ ചെയ്യാം എന്ന് പറയാറുണ്ട്. നിത്യാഭ്യാസി ആനയെ എടുക്കും എന്നു കേട്ടിട്ടുണ്ടോ? അത്തരമൊരു നിത്യാഭ്യാസിയോട് മല്ലിടാൻ രാവും പകലും അദ്ധ്വാനിക്കണം. അല്ലാത്തപക്ഷം ആ നിത്യാഭ്യാസി തന്നെ വിജയിക്കും; ഒരു സംശയവും വേണ്ട! മുയൽ കിടന്നുറങ്ങിയപ്പോൾ ആമ നടന്നുകൊണ്ടേയിരുന്നു. എന്നിട്ടെന്തായി?
.
പറഞ്ഞു വരുന്നത്, എത്ര കാലം കൂടെ വേണം കേരളത്തിൽ താമര തഴച്ചു വളരാൻ? താമരയ്ക്കു വളരാൻ അത്യുത്തമം ചെളി നിറഞ്ഞ ജലാശയങ്ങളാണ്.

1990: ലാൽ കൃഷ്ണ അദ്‌വാനിയുടെ രഥയാത്ര.
ഒരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു യാത്രയുടെ ഉദ്ദേശം. ഹിന്ദുവാണോ? എങ്കിൽ അഭിമാനത്തോടെ പറയു, നാം ഹിന്ദുക്കളാണെന്ന് / ഞാൻ ഹിന്ദുവാണെന്ന്. ഗുജറാത്തിലെ സോംനാഥ് മുതൽ ഉത്തർ പ്രദേശിലെ അയോദ്ധ്യ വരെ. സോംനാഥിലെ ശിവനും അയോദ്ധ്യയിലെ രാമനും ബന്ധുക്കളല്ലെങ്കിലും വളരെ യുക്തമായ തുടക്കം!

മൂപ്പർ പോയ വഴി ചിത്രം1 ൽ കൊടുത്തിരിക്കുന്നു. കടപ്പാട് വിക്കി.

ചിത്രം1



1984: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 2 സീറ്റുകൾ
1989: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 89 സീറ്റുകൾ
1990: രഥയാത്ര
1991: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 120 സീറ്റുകൾ


1984, 1991 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചിത്രം2 ൽ. ആ കറുത്ത കുത്തുകൾ 1990 ലെ രഥയാത്രയുടെ വിസിറ്റിങ് പോയിന്റുകളാണ്.

ചിത്രം2

1996: 161 സീറ്റുകളോടെ ഏറ്റവും വലിയ ഭൂരിപക്ഷമായി ബിജെപി.

പിന്നതങ്ങു വളർന്നു പന്തലിച്ചു! ഈ കോവിഡ് പകരുന്നത് കണ്ടില്ലേ അതുപോലെ.
ഇന്നലെ വരെ രാമനും ഭരണഘടനയും രണ്ടായിരുന്നു. രാമരാജ്യത്തിനും ആർഷഭാരതസംസ്കാരത്തിനും വേണ്ടി ആയിരുന്നു മുറവിളി. ഇന്ന് പറയുന്നു 'ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിൽ തന്നെ ഭഗവാൻ ശ്രീരാമനും, ലക്ഷ്മണനും, സീതയുമൊക്കെ ഉണ്ട്'. ഓപ്പറേഷൻ ഫേസ് 3?

ലക്ഷ്യം, മുന്നൊരുക്കങ്ങൾ, അശാന്ത പരിശ്രമം... മോട്ടിവേഷൻ ക്ലാസ്സുകളിൽ പറയുന്ന ഓരോ പാഠഭാഗവും കാണാം ഇവിടെ!
.
നിപ്പയെ അടുക്കും ചിട്ടയുമൊടെ കൈകാര്യം ചെയ്യാൻ പ്രോട്ടോകോൾ ഉണ്ടായിരുന്നു. കോവിഡിന്റെ പുതുമയും, സമൂഹത്തിന്റെ അടുക്കും ചിട്ടയുമില്ലായ്മയും കാരണം ഇപ്പോഴും തീർന്നിട്ടില്ല ആ ആവലാതി. ബിജെപിയെ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോൾ ഉണ്ടോ കയ്യിൽ?

ചരിത്ര-രാഷ്ട്രീയ-സാമൂഹിക-നിയമ പരിജ്ഞാനം കേരളത്തെ ഒരുപക്ഷെ രക്ഷിക്കാം... ഒരുപക്ഷെ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി വളർച്ച ചിത്രം3 ൽ.

ചിത്രം3


അടിക്കുറിപ്പ്: പാലക്കാടിൻറെ ഹൃദയഭാഗത്തുള്ള സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത്, പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഞങ്ങൾ കുട്ടികൾ ജനലിൽ കാതോർത്തു നിന്നു. പുറത്തു നിന്നും ബിജെപി ആരവം കേട്ടു. ക്ലാസ്സിലെ ഒരുകൂട്ടം കുട്ടികൾ തുള്ളിച്ചാടി (2010ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ്). ഇന്ന് പാലക്കാടിന്റെ ആ ആരവത്തിന്റെ ശബ്ദം കൂടി എന്ന് മാത്രം. ഇനിയത് വളരാതിരിക്കട്ടെ.

Saturday 15 August 2020

ഇന്ത്യൻ സ്വാതന്ത്ര്യം - ലോകമഹായുദ്ധ പശ്ചാത്തലത്തിൽ

26 ജനുവരി 1930 - INCയുടെ നേതൃത്വത്തിൽ  'പൂർണ സ്വരാജ് ' (Declaration of the Independence of India) പ്രഖ്യാപിക്കുന്നുബ്രിട്ടീഷ് പതാകയുടെ കീഴിൽ ആദ്യ ഇന്ത്യൻ സ്വതന്ത്ര പ്രഖ്യാപനം; ജനത്തിന് വേണ്ടി ഒരു സമാന്തര സ്വദേശി സർക്കാർ

ആഗസ്റ്റ് 1941 -  യുദ്ധമുഖത്ത് ജർമനിയ്ക്കു മുന്നിൽ ഫ്രാൻസ് തളർന്നു. ജർമ്മനി ബ്രിട്ടന് നേരെ തിരിഞ്ഞു. ഒറ്റയ്ക്ക് നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടൻ അമേരിക്കയെ സമീപിക്കുന്നു. 

അറ്റ്ലാന്റിക് ചാർട്ടർ അംഗീകരിക്കുന്നതിലൂടെ ജർമനിയെ നേരിടാൻ അമേരിക്കൻ സൈനികശക്തിയുടെ സഹായം ബ്രിട്ടന് നൽകാമെന്ന് റൂസ്‌വെൽറ്റ് ചർച്ചിലുമായി കരാറിലേർപ്പെടുന്നു.

പിൽക്കാലത്തു ബ്രിട്ടീഷ് സാമ്രാജ്യ തകർച്ചയിലേക്ക് വഴിവെച്ച ഒരു നാഴികക്കല്ലായി മാറി അത്. 

source


.

ഡിസംബർ 1941 -  പേൾ ഹാർബർ ആക്രമണത്തെ തുടർന്ന് അമേരിക്ക യുദ്ധമുഖത്തു പ്രവേശിക്കുന്നു, അതി ശക്തമായി തന്നെ. ഹിരോഷിമ - നഗാസാക്കി ദുസ്വപ്നങ്ങൾ തുടർക്കഥയായി.

.

ഏപ്രിൽ 1945 - ജർമ്മനി തളരുന്നു, ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നു

.

മെയ് 1945 - ജർമ്മനി അടിയറവു വയ്ക്കുന്നു.

.

ജൂലൈ 1945 - ചർച്ചിൽ തിരഞ്ഞെടുപ്പിൽ തോൽക്കുന്നു, ലേബർ പാർട്ടി നേതാവ് അറ്റ്ലീ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുന്നു.

.

20 ഫെബ്രുവരി 1947 - 'ജൂൺ 30 1948 നു മുൻപ് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് സ്വതന്ത്ര സർക്കാർ രൂപീകരിക്കാൻ സ്വാതന്ത്ര്യം നൽകുമെന്നും, നാട്ടുരാജ്യങ്ങളുടെ കാര്യം അതിനു ശേഷം തീരുമാനിക്കും എന്നും അറ്റ്ലീ പ്രഖ്യാപിക്കുന്നു.

.

18 മാർച്ച് 1947 - അറ്റ്ലീ മൗണ്ട് ബാറ്റൺ പ്രഭുവിനെ ചുമതലപ്പെടുത്തുന്നു ഇന്ത്യ-പാക് വിഭജനം. നാട്ടുരാജ്യങ്ങൾക്കു ഇതിലേതെങ്കിലും രാജ്യവുമായി ലയിക്കാം അല്ലെങ്കിൽ ഒറ്റയ്ക്കു നിൽക്കാം.

.

3 ജൂൺ 1947 - 'The 3rd June Plan' - ഇന്ത്യ-പാക് വിഭജനം, സ്വതന്ത്ര ഭരണഘടനയ്ക്കുള്ള അവകാശം, ഏതു രാജ്യത്തു ചേരണമെന്ന നാട്ടുരാജ്യങ്ങളുടെ  സ്വാതന്ത്ര്യം, തുടങ്ങിയവ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടു വയ്ക്കുന്നു.

പട്ടേൽ, നെഹ്‌റു, മറ്റു INC നേതാക്കൾ അംഗീകരിക്കുന്നു ആ പ്രമേയത്തെ. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിഭജിച്ചു 'റാഡ്ക്ലിഫ് ലൈൻ' വരുന്നു; ഹിന്ദു-മുസ്‌ലിം വർഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നു.

.

18 ജൂലൈ1947 -'ഇന്ത്യ-പാക് വിഭജനം'  ബ്രിട്ടീഷ് പാർലിമെന്റ് അംഗീകരിക്കുന്നു. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്' എന്ന് വിളിച്ചു അതിനെ.

source



ആഗസ്റ്റ് 14 1947 - ഇന്ത്യ- പാക് വിഭജനം പ്രഖ്യാപിക്കുന്നു, ബ്രിട്ടീഷ് പതാകകൾ താഴുന്നു. 

______


അതെ, ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ Indian Independence act-നെയാണ് 'ഇന്ത്യൻ സ്വാതന്ത്ര്യം' എന്ന് ഇന്ത്യയും, 'പാക്കിസ്ഥാൻ സ്വാതന്ത്ര്യം' എന്ന് പാകിസ്ഥാനും ഓമനപ്പേരിട്ട് വിളിക്കുന്നത്.

1947ൽ; വിഭജനാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ടിരുന്നില്ല


.

സ്വാതന്ത്ര്യാനന്തരം - ജോധ്പുർ, ജുനഗഡ്‌ നാട്ടുരാജ്യങ്ങൾ പാകിസ്ഥാനിൽ ചേരാൻ തീരുമാനിച്ചു. പട്ടേലിന്റെ നയതന്ത്രം അവയെ ഇന്ത്യയിൽ ലയിപ്പിച്ചു. 

എല്ലാം കഴിഞ്ഞും ഹൈദെരാബാദും, കാശ്മീരും ബാക്കിയായി. ഇന്ത്യയുടെ ഉദരത്തിലെ അര്‍ബുദം ആയി മാറി ഹൈദരാബാദ് നാട്ടുരാജ്യം. (ഇത് പട്ടേൽ പറഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു)

source



13–18 സെപ്തംബർ 1948 - ഓപ്പറേഷൻ പോളോ 1 2 3- ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ സൈന്യം കീഴടക്കുന്നു.

പട്ടേലും ഹൈദരാബാദ് നിസാമും; source


ഇന്ത്യൻ വിഭജനത്തിന്റെ നാൾവഴികൾ വീണ്ടും തുടർന്നു

source





1947 ആഗസ്റ്റ് 14 ന് , ഇന്ത്യ-പാക് വിഭജനമാണ് നടന്നത്. ഭരണഘടനയും, യഥാർത്ഥ സ്വാതന്ത്ര്യം അപ്പോഴും എത്തിയിരുന്നില്ല ജനങ്ങളിലേക്ക്. വർഗീയ കലാപവും, പട്ടിണിയും, അരക്ഷിതാവസ്ഥയും തുടർന്ന് കൊണ്ടിരുന്നു...

ഇന്നിതാ CAA, കാശ്മീർ പിടിച്ചെടുക്കൽ... വർഗീയ കലാപത്തിന്റെ തുടർക്കഥകൾ...
സ്വാതന്ത്ര്യം കാത്തിരിക്കുന്ന ഒരു ജനതയാണ് ഇന്നും ഈ ഭൂമിയിൽ ഉള്ളത്. 

ഇന്ത്യൻ അടിച്ചമർത്തലിനെതിരെ, 1930 നു ശേഷം മറ്റൊരു സ്വതന്ത്ര സർക്കാരിനെ കാത്തിരിക്കുന്ന ജനത. സ്വാതന്ത്ര്യ ദിനാശംസകൾ എന്ന് പറഞ്ഞാൽ അത് കബളിപ്പിക്കൽ ആവും. അതുകൊണ്ടു പറയുന്നില്ല. 

Monday 27 July 2020

Seven, Eight, Ten ?!

Language is often a microscope to social culture, lifestyle, history, and sometimes even prehistoric ages! Today we will see some remnants of the bronze age numeral system found in South- central and South Dravidian languages.

It always was difficult for me to decide on the terms for 90, 900 in Malayalam, the language I learned first. They were the odd ones out of the series; refer Teble1.

Table 1

the suffix(ṇūṟ) forming the number 90 resembles the suffix of the numbers from 100 to 800. Similarly, the suffix of 900 is similar to 1000-8000 pattern. The base form of this odd-pattern is found in the 9-10 pair.

It's not unique to Malayalam but common to the prominent South and South-central Dravidian languages. Over time, some of them have undergone modifications. Examples are cited in table 2. the terms those retained this odd-pattern are highlighted.


Table 2

In Telugu, the term for 9 has an additional 't' sound.

To reveal the mystery, I may have to take you to BCE 3300 - BCE1300, Bronze age. To the Indus Valley Civilization.

Perhaps a few words about numbers and various numeral systems too before that!

We use the decimal numeral system (10 digit system) in general. ie, we have 10 unique symbols; 0- 9. After that, we repeat the same symbols in a new fashion. 10, 11, 12, ..., 19. Then 20, 21,..., 29, etc.

For ease, let's say the decimal system is a base-10 number system.

Computers use a different number system; a binary numeral system that has base-2. It has 0, 1 as unique symbols. then the symbols repeat; 10, 11, 100, 101, 110 etc.

Another is the octal numeral system; a base-8 number system. It has 8 unique symbols.

In table 3, the numbers and corresponding symbols used in decimal, octal, and binary number systems are given. '10' onwards, there are no new symbols.

Table 3
For every individual living on earth, the decimal system may seem the very natural way of counting. We have ten fingers in two hands and we learned to count with those ten fingers in school. We don't lift the leg up in order to show someone we have 11 candies, instead, we simply use hands and additional gesture techniques.

Turns out, there are other interesting ways to count. In the Indus civilization, they used a base-8 number system. Before the invention of 'zero', the counting began from 'one'. So, they counted 1,2,...,8. After number Eight, it was number Ten for the Harappans.  In table 4 ( which is constructed primarily following Andronov's and Caldwell's studies, and explanation) [1,2], the proto-Dravidian numbers from one to ten and their possible etymologies are given.

Table 4


How was the journey from the base- 8 to include a new number nine?
The secret lies within the etymology of the term 'tol'.

'tol' has a meaning old or ancient [3], among other variations of it. A classical example is the title 'Tolkāppiyam' meaning 'ancient poem'. It is the oldest work in Tamil literature found to this date.

When the Harappans needed a new number in between Eight and Ten, they called it the old ten  == tol+pak-tu.

Later it took various forms.
Oṉbatu (Tamil)
Oṉpatu/Oṉbatu (Malayalam)
Ombhattu (Kannada)
Tom'midi (Telugu)

Among the four prominent Dravidian languages, all but Telugu dropped 't'.
Going back to Table 1, Malayalam numerals.

90 is old hundred == thol+nūṟ
900 is old thousand == thol+ āyiraṁ


In nutshell, the odd ones were the remnant of a bronze-age civilization!


Footnote:

Yuki language of California, US (an extinct language) had a base-8 number system. It is suspected that Proto-Indo-Europeans used an octal system too (later 'nine' derived from the term 'newomeaning new). Perhaps the most natural way of counting was a base-8 number system; using the space between the 10 fingers of our hands


I am not sure how the invention of Zero (around CE 458) influenced the symbols or how long it took from the invention of 'zero' to the introduction of 'nine' to the number system. There're two symbols found for the number 'Ten' in the Indus numerals. Taking Gundert's analysis on the number 'ten', perhaps Sanskrit- Proto Dravidian mix of symbol and scripts might've happened. 

Additional reading: a, b 

Thursday 19 March 2020

'ഫ്ളാറ്റനിങ് ദ കർവ്' (flattening the curve): ഫിൻലൻഡും കേരളവും ചെയ്യുന്നതെങ്ങിനെ?


കോവിഡ്19 ലോകവ്യാപിതമായ പശ്ചാത്തലത്തിൽ ഒരുപാട് കേൾക്കുന്ന ഒന്നാണ് 'ഫ്ളാറ്റനിങ് ദ കർവ്'. ക്രമാതീതമായി കുത്തനെ ഉയരുന്ന കോവിഡ്19 എണ്ണത്തെ ആരോഗ്യമേഖലയ്ക്കു അമിതഭാരമാവാതെ നിയന്ത്രിതമായി കൊണ്ടുപോവേണ്ട അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു ഇത്. ഒരുപാട് മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ നോക്കിയാൽ കാണാവുന്നത്, കുത്തനെ കൂടിയ രോഗികളുടെ എണ്ണം കാരണം ആശുപത്രികൾ നിറഞ്ഞൊഴുകി. അങ്ങിനെ കൂടിയ രോഗതീവ്രതയുള്ളവർ ആവശ്യ ചികിസ്ത കിട്ടാതെ മരണമടഞ്ഞു. അതുകൊണ്ടുതന്നെ, ആരോഗ്യമേഖലയ്ക്ക് താങ്ങാൻ കഴിയുന്ന പരിധിയിൽ രോഗബാധിത നിയന്ത്രിതമാകേണ്ടത് മരണനിരക്ക് കുറയ്ക്കാൻ അനിവാര്യമാണ്. ചിത്രം1 നോക്കുക; തുടക്കത്തിലേ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗം പകരുന്ന നിരക്ക് കുറയ്ക്കാൻ കഴിയും, അതുകൊണ്ടു തന്നെ ആശുപത്രി-സൗകര്യങ്ങളുടെ പരിധിയിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രിച്ചു നിർത്താനും കഴിയും.


ചിത്രം1 
പല രാജ്യങ്ങളും പല സമീപനമാണ് 'ഫ്ളാറ്റനിങ് ദ കർവ്' നുവേണ്ടി എടുത്തിരിക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ യൂറോപ്യൻ യൂണിയൻ അംഗമായ ഇറ്റലിയിൽ കോവിഡ്19 ബാധിതരുടെ എണ്ണം കുത്തനെ കൂടിയത് കണ്ടു. ലോകത്തിലെ തന്നെ ഏറ്റവും പുരോഗമിച്ച ആരോഗ്യ വ്യവസ്ഥിതി ഉണ്ടെന്നു കരുതിയ രാജ്യങ്ങളിലൊരിടത്താണ് ഇത് സംഭവിച്ചത്. എന്തുകൊണ്ട്? ഇവരുടെ ആരോഗ്യ വ്യവസ്ഥിതിയുടെ പാളിച്ചയോ അതോ വേറിട്ട സമീപനമോ?

അടുത്തറിയാം ഇവിടെ.

ലേഖിക ഫിന്ലാന്ഡിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയാണ്. കേരളത്തിന്റെ ഒൻപത്തിരട്ടിയോളം വിസ്തൃതിയും, ഏകദേശം ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള ഒരു നോർഡിക് രാജ്യമാണ് ഫിൻലൻഡ്‌.

ആദ്യം അനുഭവങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. മാർച്ച് രണ്ടാംവാരത്തിലാണ് സർവകലാശാലയിൽ ആദ്യ കോവിഡ്19 സ്ഥിതീകരിച്ചത്; ഓസ്ട്രിയയിൽ സ്കീയിങ് അവധിയ്ക്ക് പോയി തിരികെ എത്തിയ 17 വിദ്യാർത്ഥികൾക്ക്. സർവകലാശാല അടച്ചത് മാർച്ച് 18 ന് (മൂന്നാംവാരം); അതായത്, സർവകലാശാലയിൽ കോവിഡ്19  സ്ഥിതീകരിച്ചു ഒരു ആഴ്ചയോളം കഴിഞ്ഞിട്ട്. എന്തുകൊണ്ടാണ് ആരോഗ്യത്തിൽ ലോകത്തിനു തന്നെ മാതൃകയായ ഒരു രാജ്യം ഇത്തരം ഒരു കാലതാമസം വരുത്തിയത്?

ഭൂപടം പ്രകാരം, കിഴക്കേ രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഈ പടിഞ്ഞാറൻ രാജ്യങ്ങൾക്കുള്ളത്.

കിഴക്കൻ രാജ്യങ്ങളിൽ 'ടോപ്-ഡൗൺ' സമീപനമായിരുന്നു കണ്ടതെങ്കിൽ, പടിഞ്ഞാറൻ EU രാജ്യങ്ങളിൽ  'ബോട്ടം-അപ്' സമീപനമാണ് കാണുന്നത്. 

വിശദമാകുകയാണെങ്കിൽ,

നമ്മുടെ കേരളത്തിൽ, കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്ന വ്യക്തികളെ വിമാനത്താവളത്തിൽ തന്നെ വച്ച് തന്നെ തിരിച്ചറിയാനും, ആവശ്യ നിർദ്ദേശം കൊടുക്കാനും ഉള്ള വ്യവസ്ഥ സർക്കാർ കൊണ്ടുവന്നു. കോവിഡ്19 സ്ഥിതീകരിച്ച ആളുമായി ഇടപഴകിയവരെ ട്രേസ് ചെയ്തു കണ്ടെത്തി ആരോഗ്യവകുപ്പുവഴി വീട്ടിൽ/ ആശുപത്രികളിൽ ക്വാറൻറ്റൈൻ  ചെയ്യാനുള്ള വ്യവസ്ഥ ഉണ്ടാക്കി. അതുപോലെ അംഗനവാടി ഉച്ചഭക്ഷണ വിതരണവും എല്ലാം സർക്കാരിന്റെ തീരുമാനങ്ങളാണ്. മറ്റൊരു ഭാഷ്യത്തിൽ തീരുമാനങ്ങൾ എല്ലാം സർക്കാരിൽ നിന്ന് ജനങ്ങളിലേക്കാണ്; ടോപ്-ഡൗൺ സമീപനം.

ഇനി ഫിൻലന്റിലേക്കുപോകാം. കേരളത്തിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഉണ്ടായിരുന്നത് ഇവിടെ; ഇവിടെ സർക്കാർ അവസാന കണ്ണിയാവുകയാണ് ചെയ്തത് -അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ-.

സർക്കാർ അറിയിപ്പ് കൊടുക്കുന്നു ജനങ്ങൾക്ക്, ജനം അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുന്നു. ഉദാ: ഓസ്ട്രിയ കോവിഡ്19 ബാധിത പ്രദേശമായി പ്രഖ്യാപിച്ച ശേഷമാണ് ഔലു (അർബൻ ജനസാന്ദ്രത: 915.8/km2) സർവകലാശാല വിദ്യാർഥികളുടെ ഇൻഫെക്ഷൻ കണ്ടെത്തുന്നത്. അതിനു ശേഷം ആദ്യം വന്ന സർവകലാശാല സർക്കുലർ പറഞ്ഞത്, 'ജലദോഷപ്പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ വീട്ടിലിരിക്കുക' എന്നതാണ്. എന്നിട്ടു വിദൂര പഠനത്തിനുള്ള നിർദേശങ്ങളും. സർവകലാശാല വീണ്ടും മുന്നോട്ടുപോയി, ഗവേഷണങ്ങളും അധ്യാപനവും ഒക്കെയായി. സ്കൂളുകളും ഡേകെയർ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഔലു ഭരണകേന്ദ്രം സ്കൂളുകളോ, സർവകലാശാലകളോ അടയ്ക്കാൻ ആവശ്യപെട്ടിരുന്നുമില്ല (ഫിൻലൻഡ്‌ 20 hospital-disctricts ആയി വിഭജിച്ചിരിക്കുന്നു [1] ). ഔലുവിലെ മറ്റൊരു കമ്പനിയിൽ രണ്ടു കോവിഡ്19 ബാധിതരെ കണ്ടെത്തിയപ്പോൾ, കമ്പനിയധികൃതർ അടുത്ത രണ്ടാഴ്ചക്കാലം അതടച്ചിടാൻ തീരുമാനിച്ചു (വർക്ക് ഫ്രം ഹോം). ഇവിടെയൊന്നും ഔലു ഭരണകൂടമായിരുന്നില്ല തീരുമാനങ്ങളെടുത്തിരുന്നത്, മറിച്ചു അതാത് സ്ഥാപങ്ങളാണ്; ബോട്ടം-അപ് സമീപനം. ഭരണകൂടത്തിന് അധിക-ജോലിയൊഴിവാക്കുക എന്ന സാഹചര്യം. 

തങ്ങൾ കൊറോണ ബാധിതരാണെന്നു തോന്നിയാലും, ലക്ഷണങ്ങൾ വളരെ കുറഞ്ഞ തോതിലാണെങ്കിൽ വീട്ടിലിരുന്നാൽ മതി; 'ആരോഗ്യമേഖലയെ വിളിക്കരുത്' എന്ന് എടുത്ത് പറയുന്നുമുണ്ട്. ലക്ഷണങ്ങൾ മോശമായി തുടങ്ങി എന്ന് കണ്ടാൽ ഹെൽപ്-ലൈൻ  നമ്പറിലേക്കു വിളിക്കാം. മാർച്ച് 17 നാണു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതെ തുടർന്ന്, മാർച്ച് 18 മുതൽ സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികളിൽ നിന്നും അടച്ചു/ വിദൂര വിദ്യാഭ്യാസത്തിലേക്ക് നീങ്ങി; ഗവേഷങ്ങൾ തുടരാം അപ്പോഴും. പത്താളിൽ കൂടുതൽ ആളുകൾ കൂടി നില്കരുതെന്ന നിർദ്ദേശം, മ്യൂസിയം, തിയേറ്റർ, വായനശാല തുടങ്ങിയവ അടച്ചു, അന്താരാഷ്ട്ര യാത്രകളിൽ ക്രമീകരണം കൊണ്ടുവന്നു (പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു), അങ്ങിനെ 19 നിർദ്ദേശങ്ങൾ [2].

ഇവിടെ, നമ്മുടെ നാട്ടിലേതുപോലെ ശക്തമായ കോൺടാക്ട് ട്രേസിങ് നടക്കുന്നില്ല (അതോ ജനസംഖ്യ കുറവായതുകൊണ്ടു തിരിച്ചറിയാത്തതോ?!). ഇപ്പോഴും ഡേകെയർ സ്ഥാപങ്ങൾ പ്രവർത്തത്തിക്കുന്നുമുണ്ട്. വിശ്വാസമാണ് ഇവിടത്തെ ശക്തമായ കണ്ണി. സർക്കാർ നിർദ്ദേശങ്ങൾ ജനം പാലിക്കുമെന്ന വിശ്വാസം സർക്കാരിനും, സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസം ജനത്തിനുമുണ്ട്. അതിലുപരി, എത്ര കൊറോണ കേസുകൾ വന്നാലും, അത് ആരോഗ്യവകുപ്പിന് താങ്ങാൻ കഴിയുന്ന പരിധിയിൽ വന്നാൽ കുഴപ്പമില്ല എന്നതാണ് നിലപാട്. അതുകൊണ്ടു തന്നെ, സാമ്പത്തികപരമായി ചുരുങ്ങിയ ചിലവിൽ എങ്ങിനെ കാര്യങ്ങൾ പ്രശ്നരഹിതമായി മുന്നോട്ടു കൊണ്ടുപോവാം എന്നാണു സർക്കാർ നോക്കുന്നത്; ഒരു മഹാമാരിയെ കാത്തിരിക്കുക തന്നെയാണ് ചെയ്യുന്നത്. അതിന്റെ വേഗത കുറയ്ക്കുക എന്ന് മാത്രമേ ലക്ഷ്യമാക്കുന്നുള്ളു.

അവലംബം:


അധികവായനയ്ക്ക്:

Saturday 18 January 2020

When winter solstice has more to do with beef than winter solstice!

Inspiration Netizens Call Kerala Tourism 'Anti-Hindu' after it Tweets Beef Dish Recipe on Makar Sankranti

.
Speaking for Kerala. we eat beef not because we want to intimidate/tease any idiotic belief system; we like it just like pork or chicken or fish!

If the tourism department happened to post a delicious beef fry coincidentally on Makar sankranti day, what to do?!

Kerala respects the right to practice religion and Kerala stays strongly against imposing a belief on everyone.

If Hinduism is about oppression, we'll proudly stay Anti-Hindu.



Let's divide the idiocy of the mob/the wise strategy of Hindu imperialism into two parts. socioeconomic and astronomy.


Socio-Economic part:

The earliest concept of daana -donation- can be found in Rigveda. Few of them are given below. Vedas- the books of knowledge- stated many practices, socioeconomic regulations, sometimes like a data book! Let's find the roots of holy cow from there!


godāna (donation of a cow)
bhudāna (donation of land)
vidyādāna or jñānadāna (sharing knowledge and teaching skills)
aushadhādāna (charity of care for the sick and diseased)
abhayadāna (giving freedom from fear- asylum, protection to someone facing imminent injury)
anna dāna (giving food to the poor, needy and all visitors)
.

On the occasion of a girl's marriage oxen and cows are slaughtered
-Rigveda


हिङकर्ण्वती वसुपत्नी वसूनां वत्समिछन्ती मनसाभ्यागात |

दुहामश्विभ्यां पयो अघ्न्येयं  वर्धतां महते सौभगाय ||

“Making the ‘hin’ sound, the treasure queen, desiring the calf of treasures with her mind, has approached. Let this cow (aghnya) yield milk for the two Asvins, and may she grow for greater prosperity”

.

Aghnya means ‘not fit to be killed’ or ‘destroyer of sins

-Rigveda

Does it mean, the practices from 1500-1200 BCE retained ever after? Nope!
During the medicine studies and development during 200 - 100BCE, Charaka wrote in his book as follows

“Cow meat is beneficial in curing breathing problems, Ozaena, Ague, dry cough, fatigue, diseases due to burns and marasmus.”
-Charaka Samhita, Sutra Sthaanam, 27/79-80


गां हंति तस्मै गौघ्नो.अतिथिः
For it a cow is slaughtered; a guest is called ‘goghna’
-‘Uttarkradant’ chapter, Siddhanta Kaumudi (17th century sankrit grammar book)

[1]


Briefly, like the 21st century, cows were used for different purposes, for milk, meat, donation (given by local government to people), and additionally as a commodity money


Astronomy part: 

Makar sankranti is the day when Sun transit to 'makara' (capricon); the winter solstice! Indians celebrated it on Jan 15 this year.

Oh wait, but the winter solstice was on December 22nd!

Yes, you're right. The Indians still follow the Aries era calendar for the celebration. When Indian astronomers made a calendar from that era, they observed the winter solstice happened on the day of transit of capriocon to the Sun, which coincides with Jan 14/15 of Gregorian calendar.

It's not the property of Makar Sankranti alone, e.g. the Spring equinox is celebrated on April 14/15 when it's actually on March 20/21.

Due to the axial precession, earth changes its orientation against the celestial bodies causing a shift in the equinox, solstice etc. As a result we should update the calendar.

Many regional calendars in India follows the 2250 BCE- 100 BCE solar position based solar calendars, as a result you'll find the astronomy related festivals with a shift of ~3 weeks  with respect to the 21st century the same astronomical events.


source

Does it mean that Indian astronomers didn't notice the precession of earth at any point of time? NO! They not only have observed it, some of them had updated their calendars accordingly. Few of those astronomical calculations are given below.


source


source. Further reading

During the ruling of Vikramaditya -the emperor- 'Vikrama Samvat' (vikrami calendar), was updated with new year on the day of spring equinox (which coincides with the spring equinox in gregorian calander). Despite these observations and updation of calendars, the spring equinox is still widely celebrated on April 14/15. Some exceptions exist like the spring equinox festivals Gudi Padwa, Ugadi, and a few more [2]. They're so uncertain when to celebrate the equinox -wrt Aries era or Pisces?!-

This clearly shows that these regional calendars are no more scientific. More than that, they don't even know what they're doing. If they knew, they would've known the equinoxes and solstice can't jump from year to year.

Very interestingly, some places, who built their regional calendar based on Vikrama samvat of eg, Odisha, have some festivals in relation to the Dec 22nd winter solstice, though they also are no more scientific as a result they celebrate it on Dec 16 or 17.

Briefly, Makar Sankranti has nothing to do with beef or god, and killing cow has nothing to do with god or astronomy but with socioeconomic regulations.

Then why to connect all these together?! Let people celebrate and eat whatever they want unless it's harming a society!